Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G Sukumaran Nair

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സ​ത്തെ ത​ക​ർ​ത്തു​കൊ​ണ്ട​ല്ല പു​രോ​ഗ​മ​ന​ചി​ന്ത ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശം സം​ബ​ന്ധി​ച്ച എ​ൻ​എ​സ്എ​സ് നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​റ​പ്പൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന​മാ​കാ​മെ​ന്ന മു​ൻ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും രാ​ഷ്ട്രീ​യ​ത്തെ​യും ഇ​തു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ നി​ര​പ​രാ​ധി​ക​ളാ​യ​വ​ർ​ക്ക് നേ​രെ​യു​ള്ള കേ​സു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാ​ൻ ക​ഴി​യും, എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് എ​ന്തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ജി. ​സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സു​രേ​ഷ് ഗോ​പി വ​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യി; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. സു​രേ​ഷ് ഗോ​പി ജ​നി​ച്ച​തി​ന് ശേ​ഷം എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് കാ​ലു​കു​ത്തി​യി​ട്ടി​ല്ലെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ഒ​രി​ക്ക​ൽ വ​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യാ​ണ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ കെ.​കെ. ര​മ​യെ കാ​ണാ​ൻ പോ​യ​തു പോ​ലെ​യാ​ണ് സു​രേ​ഷ് ഗോ​പി ഇ​വി​ടെ വ​ന്ന​ത്. ബ​ജ​റ്റ് ദി​വ​സ​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ വ​ര​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ൻ​എ​സ്എ​സ് പ​ര​മാ​ധി​കാ​ര സ​ഭ​യി​ൽ വ​ന്ന​ത് ആ​രോ​ടും ചോ​ദി​ക്കാ​തെ​യാ​ണ്. അ​യാ​ൾ തൃ​ശൂ​ർ പി​ടി​ച്ച പോ​ലെ എ​ൻ​എ​സ്എ​സ് പി​ടി​ക്കാ​ൻ വ​രേ​ണ്ടെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ​തീ​ശ​നെ അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല; കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് നോ​ക്കു​കു​ത്തി​യാ​ണോ​യെ​ന്ന് ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. സ​തീ​ശ​നെ കോ​ൺ​ഗ്ര​സ് അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ തി​ണ്ണ നി​ര​ങ്ങി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച നേ​താ​വ് സ​ഭാ സി​ന​ഡ് യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ അ​വി​ടെ പോ​യ​ത് തി​ണ്ണ​നി​ര​ങ്ങാ​ന​ല്ലേ​യെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചോ​ദി​ച്ചു. വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ സം​സാ​രി​ക്കാ​ൻ സ​തീ​ശ​ന് എ​ന്ത് യോ​ഗ്യ​ത​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ത​നി​ക്കെ​തി​രെ​യും സ​തീ​ശ​ൻ എ​ന്തൊ​ക്ക​യോ പ​റ‍​ഞ്ഞി​ട്ടു​ണ്ട്. സ​മു​ദാ​യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ത്ര​യും മോ​ശ​മാ​യി സം​സാ​രി​ച്ച മ​റ്റൊ​രാ​ളി​ല്ല. അ​യാ​ൾ എ​ൻ​എ​സ്എ​സി​നെ​തി​രെ​യും രൂ​ക്ഷ​മാ​യി പ​റ​ഞ്ഞു. സ​മു​ദാ​യ​ങ്ങ​ൾ​ക്കെ​തി​രെ പ​റ​ഞ്ഞ​യാ​ൾ അ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​യ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ സ​തീ​ശ​ന് എ​ന്ത് അ​ധി​കാ​രം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് നോ​ക്കു​കു​ത്തി ആ​ണോ. എ​ല്ലാ​ത്തി​നും സ​തീ​ശ​ൻ എ​ന്തി​നാ​ണ് മ​റു​പ​ടി പ​റ​യു​ന്ന​ത്. സ​തീ​ശ​നെ അ​ഴി​ച്ചു വി​ട്ടാ​ൽ കോ​ൺ​ഗ്ര​സി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടി കി​ട്ടു​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​യി​രു​ന്നു ജി. ​സു​കു​മാ​ര​ൻ നാ​യ​രും
വി.​ഡി. സ​തീ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​സ്എ​ൻ​ഡി​പി - എ​ൻ​എ​സ്എ​സ് ഐ​ക്യ​ത്തെ​ക്കു​റി​ച്ചും സു​കു​മാ​ര​ൻ നാ​യ​ർ പ്ര​തി​ക​രി​ച്ചു.

നി​ല​പാ​ട് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഐ​ക്യ​ത്തി​ന് എ​ൻ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. താ​നൊ​രി​ക്ക​ലും മു​സ്‌​ലിം വി​രോ​ധി​യ​ല്ലെ​ന്നും ജി.​സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ​മു​ദാ​യ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം; എ​സ്എ​ൻ​ഡി​പി​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കും: ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: എ​സ്എ​ൻ​ഡി​പി - എ​ൻ​എ​സ്എ​സ് ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ നി​ല​പാ​ട് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഐ​ക്യ​ത്തി​ന് എ​ൻ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. ഇ​നി എ​സ്എ​ൻ​ഡി​പി​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

മു​ൻ​പ് സം​വ​ര​ണ വി​ഷ​യ​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് ഐ​ക്യ​ത്തി​ന് ത​ട​സ​മാ​യ​തെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത്ത​രം ത​ട​സ​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളാ​പ്പ​ള്ളി​ക്കും വീ​ഴ്ച​ക​ൾ പ​റ്റി​യി​ട്ടു​ണ്ടാ​കാം എ​ന്ന് സ​മ്മ​തി​ച്ച സു​കു​മാ​ര​ൻ നാ​യ​ർ, അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തെ രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത സ​മ​ദൂ​ര നി​ല​പാ​ടി​ൽ എ​ൻ​എ​സ്എ​സ് ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൻ​എ​സ്എ​സി​ന് പാ​ർ​ല​മെ​ന്‍റ​റി മോ​ഹം ഇ​ല്ല. ഞാ​നൊ​രി​ക്ക​ലും മു​സ്ലീം വി​രോ​ധി​യ​ല്ല. ലീ​ഗി​നെ​തി​രെ പ​റ​ഞ്ഞാ​ൽ അ​ത് മു​സ്ലി​ങ്ങ​ൾ​ക്കെ​തി​രെ പ​റ​യു​ന്ന​താ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ല. ലീ​ഗ് എ​ന്നാ​ൽ മു​ഴു​വ​ൻ മു​സ്ലിം അ​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മു​ൻ​പ് ഐ​ക്യ​നീ​ക്കം ത​ട​ഞ്ഞ​ത് മു​സ്ലീം ലീ​ഗാ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശം സു​കു​മാ​ര​ൻ നാ​യ​ർ ത​ള്ളി.

Kerala

രാഷ്ട്രീയ പാർട്ടികളോടു സമദൂരം, ശബരിമലയിൽ ശരിദൂരം: സുകുമാരൻ നായർ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. എ​ൻ​എ​സ്എ​സി​ന് രാ​ഷ്ട്രീ​യ​മി​ല്ല എ​ന്നും രാ​ഷ്‌​ട്രീ​യ​ത്തോ​ടു വെ​റു​പ്പി​ല്ല എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും വെ​റു​പ്പി​ല്ലെ​ന്നും എ​ന്നും എ​ല്ലാം സ​മ​ദൂ​ര​മാ​ണെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ്ര​തി​ക​രി​ച്ചു. ശ​രി​ദൂ​രം എ​ന്ന നി​ല​പാ​ട് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ക എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ​രി​ദൂ​രം എ​ന്ന നി​ല​പാ​ടി​ൽ ഇ​തി​ന​കം രാ​ഷ്‌​ട്രീ​യ​മാ​യി കൂ​ട്ടി​കു​ഴ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ താ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്, അ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Kerala

ജി. ​സു​കു​മാ​ര​ൻ​നാ​യ​ർ ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്തി​ല്ല

പെ​രു​ന്ന: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​യി​രു​ന്നു അ​ദ്ദേ​ഹം വോ​ട്ടു ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യി​ല്ല.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വീ​ഴ്ച​യി​ൽ പ​രി​ക്ക് സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​ലാ​ണ്.

സ്കൂ​ളി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന പ​ടി​ക​ൾ ക​യ​റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ൻ​എ​സ്എ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Kerala

എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് സു​കു​മാ​ര​ൻ നാ​യ​ര്‍; യോ​ഗം ഞാ​യ​റാ​ഴ്ച

പ​ത്ത​നം​തി​ട്ട: എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ര്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 നാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ ഇ​ട​ത് അ​നു​കൂ​ല നി​ല​പാ​ടി​നെ​തി​രെ നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​തി​നി​ടെ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​എ​സ്എ​സി​നെ​തി​രെ ഉ​യ​ർ​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം ന​ൽ​കും.

എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​മാ​രും പ്ര​സി​ഡ​ന്‍റു​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

Kerala

എ​ൻ​എ​സ്എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ്; സു​കു​മാ​ര​ൻ നാ​യ​രെ ക​ണ്ട് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ട് എ​ടു​ത്ത എ​ൻ​എ​സ്എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ്. കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​നു​ന​യ ശ്ര​മം തു​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ച​ര്‍​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് സു​കു​മാ​ര​ൻ നാ​യ​രെ ക​ണ്ട​തി​ന് ശേ​ഷ​മു​ള്ള തി​രു​വ​ഞ്ചൂ​രി​ന്‍റെ പ്ര​തി​ക​ര​ണം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ടു​ണ്ട്. നി​ല​പാ​ടെ​ടു​ക്കാ​ൻ എ​ൻ​എ​സ്എ​സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു.

പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യാ​ണ് തി​രു​വ​ഞ്ചൂ​ർ സു​കു​മാ​ര​ൻ നാ​യ​രെ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം പി.​ജെ.​കു​ര്യ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് തു​ട​ങ്ങി​യ കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളും പെ​രു​ന്ന​യി​ൽ എ​ത്തി​യി​രു​ന്നു.

Latest News

Up